CinemaInterviewsNEWS

അദ്ദേഹത്തിന്റെ വിയോഗമാണ്‌ എന്നെ തളര്‍ത്തികളഞ്ഞത്; വിനു മോഹന്‍

‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ ലോഹിതദാസ് പരിചയപ്പെടുത്തിയ നടനായിരുന്നു വിനു മോഹന്‍. ലോഹിതദാസ് ചിത്രത്തിലൂടെ നല്ലൊരു എന്ട്രി കിട്ടിയിട്ടും മലയാള സിനിമയില്‍ വേണ്ടത്ര രീതിയില്‍ തിളങ്ങാന്‍ കഴിയാതെപോയ നടനാണ്‌ വിനു. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. പുലിമുരുകന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അനിയനായും, ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചേട്ടനായും ഇതിനോടകം വിനുമോഹന്‍ അഭിനയിച്ചു കഴിഞ്ഞു. മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവില്‍ സന്തോഷിക്കുമ്പോഴും ജീവിതത്തിലുണ്ടായ ചില നഷ്ടങ്ങളെക്കുറിച്ചുകൂടി പങ്കിടുകയാണ് വിനു മോഹന്‍. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിനുമോഹന്‍ മനസ്സ് തുറന്നത്. 

“ലോഹിയേട്ടനാണ് എന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. ആ യാത്ര പിന്നീട് 10 വര്‍ഷം പിന്നിട്ടു. അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു. അദ്ദേഹം പോയപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി. ഒരുപാട് മോശം ചിത്രങ്ങളില്‍ അഭിനയിച്ചു. കഥ കേട്ടപ്പോള്‍ ഗംഭീരമായി തോന്നിയ പല ചിത്രങ്ങളും തിയ്യേറ്ററില്‍ വന്നപ്പോള്‍ ഒന്നുമല്ലാതായി. അച്ഛന്‍, അമ്മ, സഹോദരന്‍, സിനിമ, നാടകം ഇതൊക്കെയായിരുന്നു എന്റെ ലോകം. അച്ഛന്‍ പോയപ്പോള്‍ ജീവിതം ശ്യൂന്യമായി. അങ്ങനെയാണ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നത്”.

shortlink

Post Your Comments


Back to top button