തിരിച്ചുവരവില്‍ ഒട്ടേറെ നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്ത മഞ്ജു വാര്യര്‍ വേറിട്ടൊരു അഭിനയ ശ്രമത്തിനൊരുങ്ങുകയാണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ മഞ്ജു ചിത്രമാണ് ‘മോഹന്‍ലാല്‍’. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിട്ടാണ് മഞ്ജു വാര്യരുടെ കഥാപാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സുനീഷ് വാരനാടാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.മോഹന്‍ലാല്‍ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലുണ്ടാകുമോ എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments