മലയാളത്തിലെ പ്രമുഖ സംവിധായകനായ കെ ജി ജോര്‍ജ്ജ് ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിനിടയിലാണ് തനിക്ക് ഏറ്റവും നിരാശയുണ്ടാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. തന്റെ അടുത്ത സുഹൃത്തായ മമ്മൂട്ടി തിരുവനന്തപുരം ഭാഷ പറയുന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാജമാണിക്യം എന്ന ചിത്രം കണ്ടപ്പോള്‍ നിരാശ തോന്നിയെന്നും അത് അഭിനയമല്ല പകരം വെറും മിമിക്രിയായാണ് തോന്നിയതെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി തിരുവനന്തപുരം ഭാഷമാത്രമല്ല പ്രാഞ്ചിയേട്ടന് & ദ സൈന്റ് എന്ന ചിത്രത്തില്‍ തൃശ്ശൂര്‍ ഭാഷയും പറഞ്ഞിരുന്നു. ചിത്രീകരണം നടക്കുന്ന രഞ്ജിത്തിന്റെ പുത്തന്‍ പണക്കാരനില്‍ കോഴിക്കോടന്‍ ഭാഷ പറയുന്ന കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നത്.
Post Your Comments