ഒരു ചോദ്യം വരുത്തിയ പൊല്ലാപ്പില്‍ക്കുടുങ്ങി തമിഴ് സൂപ്പര്‍ താരം ആര്യ

ഒരു ചോദ്യം വരുത്തിയ പൊല്ലാപ്പ്. അതില്‍പ്പെട്ടു അന്തം വിട്ടു നില്‍ക്കുന്ന ആര്യ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അതും തമിഴരുടെ ആക്രമണത്തിനു വിധേയനാകേണ്ടി വന്നിരിക്കുകയാണ് തമിഴ് സൂപ്പര്‍  താരം ആര്യയ്ക്ക്. കഴിഞ്ഞ ദിവസം വരെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച തമിഴ് മക്കള്‍ ഇന്ന് കോപാകുലരായി തനിക്കെതിരെ തിരിയുന്ന കാഴ്ച കണ്ട് അമ്പരന്നു നില്‍ക്കുകയാണ് തമിഴിലെ ഈ സൂപ്പര്‍ താരം. തന്റെ ട്വിറ്ററിലൂടെ ചോദിച്ച ഒരു ചെറിയ ചോദ്യമാണ് ആര്യയ്ക്ക് ഈ ദുരവസ്ഥ സമ്മാനിച്ചത്.

ജല്ലിക്കെട്ട് എന്നാല്‍ എന്താണ്? (What is Jallikattu?) എന്നാണ് ആര്യ ട്വിറ്ററില്‍ ചോദിച്ചത്. തങ്ങളിലെ ‘തമിഴ് ബോധം’ ഉണര്‍ന്നതോടെ ആര്യയ്‌ക്കെതിരെ തമിഴ് മക്കള്‍ നടത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ആക്രമണം തന്നെയാണ്.

ഇത്രയും കാലം തമിഴ്‌നാട്ടില്‍ ജീവിച്ചിട്ടും ജെല്ലിക്കെട്ട് എന്താണെന്ന് അറിയില്ലേ എന്നാണ് ആര്യയ്ക്ക് നേരെ ഉയരുന്ന ചോദ്യം. ആര്യയോട് ഇത് ചോദിക്കുന്നതിനൊപ്പം മലയാളികള്‍ക്കിട്ട് ഒന്ന് കൊട്ടാനും തമിഴ് മക്കള്‍ ശ്രമിക്കുന്നുണ്ട്. ‘ഒടുവില്‍ മലയാളികളുടെ തനി സ്വഭാവം കാണിച്ചുവല്ലേ?’ എന്നാണ് ആര്യയോടുള്ള മറ്റൊരു ചോദ്യം. ജന്‍മം കൊണ്ട് മലയാളിയാണ് ആര്യ എന്നതാണ് ഇതിന് കാരണം ഈ ചോദ്യത്തിന് പിന്നിലെ വികാരം. മലയാളത്തില്‍ വല്ലപ്പോഴും സിനിമ ചെയ്യാറുണ്ടെങ്കിലും തമിഴ് തന്നെയാണ് ആര്യയുടെ തട്ടകം. പല സിനിമകളിലും ആര്യ തന്നെ ജെല്ലിക്കെട്ട് അവതരിപ്പിച്ചിട്ടുണ്ടെന്നും ചിലര്‍ ആര്യയെ ചിത്രം സഹിതം ഓര്‍മ്മിപ്പിക്കുന്നു.

Share
Leave a Comment