എംടി വാസുദേവന്‍ നായര്‍ക്ക് പിന്തുണയുമായി ഛായാഗ്രാഹകന്‍ വേണു രംഗത്ത്. എംടി വാസുദേവന്‍ നായരെ തൊട്ടുകളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയേണ്ടെന്നും സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ച് നോക്കു എന്നും വേണു പറയുന്നു. തന്റെ ഫേസ് ബുക്കിലൂടെയാണ് വേണു പ്രതികരിച്ചത്.
ധനമന്ത്രി തോമസ് ഐസക് എഴുതിയ കള്ളപ്പണവേട്ട സത്യവും മിഥ്യയും എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്യവേ എംടി നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ചതിന്റെ പേരിലാണ് എംടിക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിക്കെതിരെ പറയാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ബിജെപി നേതാവ് എ എന്‍രാധാകൃഷ്ണന്‍ ആരാഞ്ഞു. നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എംടി പ്രതികരിച്ചതെന്നും അത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടിപി ചന്ദ്രശേഖരന് വധിക്കപ്പെട്ടപ്പോള്‍ തൂലിക ചലിപ്പിക്കാതിരുന്ന എംടി ഇപ്പോള്‍ പ്രതികരിക്കുന്നത് ആര്‍ക്കോ വേണ്ടിയാണെന്ന് രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
Post Your Comments