
മലയാളത്തില്‍ പുതിയ സംവിധായകര്‍ കൂടുതല്‍പേരും നായകനാക്കാന്‍ ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. നാദിര്‍ഷ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശപൂര്‍വ്വം സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പുതിയ വാര്‍ത്ത അല്‍ഫോന്‍സ് പുത്രന്റെ പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നതാണ്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മാണച്ചെലവിലും ഉയര്ന്നുനില്ക്കുന്നതാവും. ലഭ്യമായ വിവരങ്ങളനുസരിച്ച് മമ്മൂട്ടിയുടെ ശ്യാംധര്‍ ചിത്രത്തിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ചിത്രീകരണം
മമ്മൂട്ടിയുടെ ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം രഞ്ജിത്തിന്റെ പുത്തന്‍ പണമാണ് . നവാഗതനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദറും വരാനിരിക്കുന്ന ശ്യാംധര്‍ ചിത്രം, ദേശീയ പുരസ്കാര ജേതാവും തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളുമായ റാം ഒരുക്കുന്ന ‘പേരന്‍പും’തുടങ്ങിയവയാണ് മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങള്‍
അല്‍ഫോന്‍സിന്റെ ആദ്യചിത്രം നേരം തമിഴിലും മലയാളത്തിലും ഒരേസമയം ചിത്രീകരിച്ചാണ് പുറത്തെത്തിയതെങ്കില് പ്രേമം മലയാളം പതിപ്പ് തന്നെ തമിഴ്നാട്ടില്‍ വന്‍വിജയം നേടി.
Post Your Comments