സ്വന്തം പേരിൽ പാട്ടെഴുതാൻ കഴിയാതെ ഒ.എൻ.വി വിഷമിച്ച കാലം

മലയാള സിനിമാ ഗാന രചന രംഗത്ത് കടന്നു വന്ന ഒ എന്‍ വി കുറുപ്പിന് തന്റെ സ്വന്തം പേരില്‍ സിനിമയില്‍ പാട്ടെഴുതാന്‍ ആദ്യം കഴിഞ്ഞില്ല. ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. അതിനുള്ള കാരണം ഇതാണ്. മലയാളത്തിലെ അറിയപ്പെടുന്ന കവിക്കുമപ്പുറം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. ഗവണ്മെന്‍റ് സര്‍വ്വീസില്‍ ഉള്ളവര്‍ ഇന്ഡസ്ട്രി സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നു അക്കാലത്ത് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം പേരില്‍ ഗാന രചന സിനിമയില്‍ നടത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ശ്രീ തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായര്‍ മുരളി എന്ന പേരില്‍ അക്കാലത്തു പാട്ടെഴുതിയിരുന്നു.

ഒ എന്‍ വി യുടെ ഗാനം ചേര്‍ക്കാന്‍ മെറിലാന്റ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യന്‍ ബാല മുരളി എന്ന പേരില്‍ എഴുതാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ തുടര്‍ന്നപ്പോള്‍ വീണ്ടും പ്രശനം. ഇങ്ങനെ എഴുതുമ്പോള്‍ അവാര്‍ഡ് കിട്ടിയാല്‍ എന്തുചെയ്യും. തൂലിക നമമാനെങ്കിലും ജോലിയില്‍ പ്രശ്നമാകുമോ എന്നെല്ലാം. ആങ്ങനെ മെറിലാന്റ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യന്‍ മുഖ്യമന്ത്രി അച്യുതമേനോനെ കണ്ടു കാര്യം അവതരിപ്പിക്കാന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ ചെന്ന് മുഖ്യമന്ത്രിയെ കണ്ടു അപേക്ഷ നല്‍കി അതില്‍ ചില തിരുത്തലുകള്‍ വരുത്തിയ അച്യുതമേനോന്‍ to recieve his remuneration if any എന്നൊരു ക്ലോസ് കൂടി ഉല്‍;പ്പെടുത്തി. അതിനു അദ്ദേഹം പറഞ്ഞ കാരണം പ്രതിഫലമുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ല എന്ന് മറ്റുള്ളവരോട് പറയുകയും രസീതില്ലാതെ പ്രതിഫലം മേടിക്കാനും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനായാണെന്ന്. അതിനു ശേഷം ബാലമുരളി എന്ന പേരിനു പകരം ഗാന രചന ഒ എന്‍ വി കുറിപ്പ് എന്ന് തിരശ്ശീലയില്‍ തെളിയാന്‍ തുടങ്ങി.

Share
Leave a Comment