തിയേറ്റര്‍ വിഹിതം പങ്ക് വെക്കുന്നത് സംബന്ധിച്ച് മലയാള സിനിമയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. നാളെ മുതല്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ നിര്‍മാതാക്കാളും വിതരണക്കാരും തീരുമാനിച്ചു.
ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യ നിലപാടിനെത്തുടര്‍ന്നുണ്ടായ ഈ പ്രതിസന്ധിയില്‍ 20 കോടി രൂപയുടെ നഷ്ടമാണ് സിനിമ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറെല്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഇന്ന് കൊച്ചിയില്‍ തിയേറ്റര്‍ ഉടമകളുടെ തിയേറ്റര്‍ ഉടമകളുടെ യോഗവും ചേരുന്നുണ്ട്. നിലവിലെ ചിത്രങ്ങൾ കൂടി പിൻവലിക്കാനും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന മുൻ തീരുമാനം മറികടന്നു തമിഴ് ചിത്രമായ കത്തി സണ്ടൈയും ഹിന്ദി ചിത്രമായ ദംഗലും തിയറ്ററുകളിലെത്തിച്ച വിതരണ കമ്പനികളുമായി ഭാവിയിൽ സഹകരണം വേണ്ടെന്നും ഇന്നലെ ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്.
ക്രിസ്മസ് സീസണിലും പുതിയ മലയാള ചിത്രങ്ങളൊന്നും തീയേറ്ററുകളിലെത്തിയിരുന്നില്ല. എന്നാല്‍ ആമിറിന്റെ ദംഗല്‍ തീയേറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി, വേദം, കാംബോജി എന്നീ ക്രിസ്മസ് ചിത്രങ്ങളാണു റിലീസ് വിലക്കിൽപ്പെട്ടത്. നിലവില്‍ പ്രദര്‍ശന വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ കൂടി പിൻവലിക്കാനുള്ള തീരുമാനത്തോടെ പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും ഉൾപ്പെടെയുള്ള ചിത്രങ്ങളും തിയേറ്ററുകൾ വിടും.
Post Your Comments