യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത തീയേറ്റര്‍ ഉടമകള്‍ സിനിമ സംഘടനകളുമായി തുറന്ന പോരിനൊരുങ്ങുകയാണ്. വെള്ളിയാഴ്ച മുതല്‍ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലായെന്നും, എന്നാല്‍ തീയേറ്ററുകള്‍ പൂട്ടിയിടാന്‍ ഉദ്ദേശമില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി, വമ്പന്‍ അന്യഭാഷ ചിത്രങ്ങള്‍ വരുന്നുണ്ടല്ലോ അത്തരം സിനിമകള്‍മാത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ കൂടിയ ചര്‍ച്ച പരാജയമായ സാഹചര്യത്തില്‍ ഇനിയൊരു ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗ്ന്ത്തുനിന്ന് ഉണ്ടാകില്ലായെന്നും അറിയിച്ചു കഴിഞ്ഞു.
തീയേറ്റര്‍ അധികൃതരുടെ ആവശ്യം ന്യായമല്ലായെന്നും ഒരുതരത്തിലും അത് അംഗീകരിക്കാന്‍ പോകുന്നില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി കഴിഞ്ഞു. ക്രിസ്മസ് അവധിയില്‍ സിനിമാവിപണി ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് കുതിക്കാനിരിക്കെയാണ് തീയേറ്റര്‍ അധികൃതര്‍ അപ്രതീക്ഷിത സിനിമാ സമരവുമായി എത്തിയത്.
Post Your Comments