BollywoodGeneralNEWS

വേര്‍പിരിഞ്ഞവര്‍ മക്കള്‍ക്കുവേണ്ടി കടലോരത്ത് കഥ പറഞ്ഞു

വിവാഹബന്ധം വേര്‍പ്പെടുത്തിയ ഹൃത്വിക് റോഷനും ഭാര്യ സൂസനും മക്കളുടെ സന്തോഷത്തിനായി വീണ്ടും കൈകോര്‍ത്തു. മക്കള്‍ക്കൊപ്പം ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയതാണ് ഹൃത്വിക്കും സൂസനും. വേര്‍പിരിഞ്ഞെങ്കിലും കുട്ടികളുടെ സന്തോഷത്തിനാണ് മുന്‍ഗണന കൊടുക്കുന്നതെന്നും, അതുകൊണ്ടാണ് ഇത്തരമൊരു യാത്രയ്ക്ക് തയ്യാറായതെന്നും സൂസന്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ അവര്‍ക്ക് എന്നും നല്ല മാതാപിതാക്കള്‍ ആയിരിക്കുമെന്നും സൂസന്‍ കൂട്ടിച്ചേര്‍ത്തു. ഹൃത്വിക്കിനും മക്കള്‍ക്കുമൊപ്പം ദുബായിലെ കടലോരത്ത് സന്തോഷം പങ്കിടുന്ന ഫോട്ടോ സൂസന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button