ബോളിവുഡിലെ തിളങ്ങുന്ന നായികമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. ബോളിവുഡിലെ മൂന്ന് ഖാന്മാരില് ആരോടൊപ്പവും അഭിനയിക്കാന്‍ സണ്ണിയ്ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. സല്മാന് ഖാനുമായി മുന്‍പ് ‘ബിഗ് ബോസി’ല്‍ വേദി പങ്കിട്ടിട്ടുണ്ട്. അതിനപ്പുറം ആരുടെയും ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റായിസിലെ ഐറ്റം സോംഗിലൂടെ സണ്ണിയുടെ ഈ വിഷമം മാറിയിരിക്കുകയാണ്.
ബോളിവുഡിലെ പ്രമുഖ നടന്മാര് സണ്ണിയെ തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നില്ലല്ലോ എന്ന ചോദ്യം മുന്‍പ് വലിയ ചര്‍ച്ചയായപ്പോള്‍ സണ്ണിയുടെ ഒപ്പം താന്‍ അഭിനയിക്കും എന്ന് അമീര്‍ ഖാന് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
ബോളിവുഡിലെ കിംഗ് ഖാന് ഉള്‍പ്പെടെയുള്ള മൂന്ന് ഖാന്മാരില് ആരെയാണ് സണ്ണിക്ക് കൂടുതല്‍ ഇഷ്ടം? എന്നാ ചോദ്യം ഉന്നയിച്ചാല്‍ സണ്ണിയുടെ മറുപടിയിതാണ് ‘‘ആദ്യം പരിചയപ്പെട്ടത് സല്മാനെയാണെങ്കിലും, ബിഗ് സ്ക്രീനില്‍ ആദ്യമായി ഒപ്പം അഭിനയിച്ചത് ഷാരൂഖ് ഖാനൊപ്പമാണ്. അമീറിനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ തല്ക്കാലം ഞാനില്ല.’’
റായിസില്‍ ഐറ്റം ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരം തന്ന ഷാരൂഖിനോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ല എന്നും സണ്ണി പറയുന്നു. ഈ അവസരം തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒന്നായിരിക്കും എന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ മറ്റു ഖാന് മാരുടെ ചിത്രത്തിലും അവസരം ലഭികുമെന്ന ശുഭ പ്രതീക്ഷയിലാണ് താരം.
Post Your Comments