മമ്മൂട്ടി-ലാല്‍-രാജന്‍ പി ദേവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘തൊമ്മനും മക്കളും’. രാജന്‍ പി ദേവിന്റെ വളര്‍ത്തു പുത്രന്മാരായി മമ്മൂട്ടിയും ലാലുമാണ് അഭിനയിച്ചത്.ഹ്യൂമറിന് ഏറെ പ്രാധാന്യം നല്‍കിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ബെന്നി. പി നായരമ്പലമായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയത് തൊമ്മനായി അഭിനയിച്ച രാജന്‍.പി ദേവായിരുന്നു, സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോചനം നേടിയ രാജന്‍.പി ദേവ് അസാധ്യമായ പ്രകടനമാണ്ചിത്രത്തിലുടനീളം കാഴ്ചവെച്ചത്.
എന്നാല്‍ തൊമ്മനായി അഭിനയിക്കാന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ ആദ്യം നിശ്ചയിച്ചിരുന്നത് രാജന്‍.പി ദേവിനെയായിരുന്നില്ല, മലയാളികളുടെ മറ്റൊരു ഇഷ്ടനടനായ ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റ് ആയിരുന്നു തൊമ്മന്റെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനിരുന്നത്. മറ്റു ചിത്രങ്ങളുടെ തിരക്ക്മൂലം ഇന്നസെന്റിനു ഈചിത്രം ഏറ്റെടുക്കാന്‍ കഴിയാതെ വന്നതോടെ രാജന്‍.പി ദേവിനെ തൊമ്മനാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഷാഫിയും, കൂട്ടരും. 2005-ലെ മെഗാഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘തൊമ്മനും മക്കളും’.
Post Your Comments