CinemaGeneralNEWS

തമിഴ് സംവിധായകന്‍ മോശമായി പെരുമാറിയെന്ന് മഞ്ജിമ മോഹന്‍

അച്ചം എന്‍പത് പടത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ കാണാന്‍ പോയ തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നടി മഞ്ജിമ പറയുന്നു. തന്നെ നോക്കി ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയാതല്ലയെന്നു ആ സംവിധായകന്‍ വെട്ടിത്തുറന്നു പറഞ്ഞു.

തന്റെ ശരീര പ്രകൃതി തടിച്ചതാണ് അതുകൊണ്ട് തന്നെ ആ പറഞ്ഞതില്‍ തനിക്ക് വിഷമം ഇല്ലെന്നു പറയുന്ന മഞ്ജിമ പക്ഷേ ആദ്യമായി കാണുന്ന ഒരു വ്യക്തിയോട് ആമുഖമായി ഒന്നും സംസാരിക്കാതെ ഇങ്ങനെ പെരുമാറിയത് ശരിയല്ലായെന്നും പറയുന്നു. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ സങ്കടമില്ല. മര്യാദ കാണിക്കാത്ത സംവിധായകനോടൊപ്പം എങ്ങനെ പ്രവര്‍ത്തിക്കാനാണെന്നും താരം ചോദിക്കുന്നു.

മലയാളത്തിലെ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറയുന്നത്

shortlink

Related Articles

Post Your Comments


Back to top button