GeneralHollywoodNEWS

കാരി ഫിഷറിന് പിന്നാലെ അമ്മയും വിട പറഞ്ഞു

ഹോളിവുഡിലെ ‘സ്റ്റാര്‍ വാര്‍സ്’ ചിത്രങ്ങളുടെ രാജകുമാരിയെന്നറിയപ്പെടുന്ന കാരി ഫിഷര്‍ (60) അന്തരിച്ചതിന് തൊട്ടുപിന്നാലെ അമ്മയും നടിയുമായ ഡെബ്ബി റെയ്‌നോള്‍ഡ്‌സും ലോകത്തോട്‌ വിട പറഞ്ഞു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ നാലുദിവസമായി ലോസ് ആഞ്ചല്‍സിലെ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കാരി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴങ്ങിയത്.

മകളുടെ മരണത്തെ തുടര്‍ന്ന് ഏറെ ദു:ഖിതയായിരുന്ന ഡെബ്ബി പക്ഷാഘാതം സംഭവിച്ചു തളര്‍ന്നു വീഴുകയായിരുന്നുവെന്ന് മകന്‍ ടോഡ് ഫിഷര്‍ പറയുന്നു. വ്യഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. 84 വയസ്സായിരുന്നു. പാട്ടുകാരിയും നര്‍ത്തകിയും ഹോളിവുഡിലെ ഇതിഹാസ നടിയുമായിരുന്നു ഡെബ്ബി റെയ്‌നോള്‍ഡ്‌സ്.

shortlink

Related Articles

Post Your Comments


Back to top button