പരസ്പര സ്നേഹത്തോടെയും, വിശ്വാസത്തോടെയും , ബഹുമാനത്തോടെയും കാലങ്ങാളായി നിലനില്‍ക്കുന്ന ദൃഡതയുള്ള ദാമ്പത്യ ബന്ധമാണ് മെഗാതാരം മമ്മൂട്ടിയുടേത്.
ജീവിതത്തില്‍ പെണ്‍സുഹൃത്തുക്കള്‍ ഇല്ലാതെപോയതിനെക്കുറിച്ച് നടന്‍ മമ്മൂട്ടി വിവരിക്കുന്നതിങ്ങനെ;
“പണ്ടേ ഞാന്‍ അടുത്തു ഇടപഴകിയിരുന്നത് ആണുങ്ങളുമായിട്ടാണ്, സ്ത്രീകളോട് ഇടപഴകുവാന്‍ ഈസമൂഹം കല്‍പ്പിച്ച വിലക്കുകള്‍ അറിയാമല്ലോ. അത് കൊണ്ട് തന്നെ അവരോടു ഒരകലം പാലിച്ചു നിന്നതാണ്.പിന്നീട് സിനിമയില്‍വന്ന ശേഷം സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടായാല്‍ അത് മോശമായി വ്യാഖ്യാനിക്കപ്പെട്ടേക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് പെണ്‍സുഹൃത്തുക്കളോട് അകലം പാലിച്ചത്. എല്ലാം തുറന്നുപറയാന്‍ എന്റെ ഭാര്യ എന്ന കൂട്ടുകാരിയുണ്ടെനിക്ക്. അതുപോരെ..അതെന്റെ പരിമിതി ആണെങ്കില്‍ ആ കുറവോട്‌കൂടിയ മമ്മൂട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്”.
Post Your Comments