BollywoodCinemaGeneralNEWS

“എന്റെ സ്നേഹവും, സന്തോഷവുമെല്ലാം മക്കളും, ചെറുമക്കളുമാണ്”, അമിതാഭ് ബച്ചൻ

എത്ര തിരക്കാണെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവിടാന്‍ എപ്പോഴും അമിതാഭ് ബച്ചന്‍ ശ്രദ്ധിക്കാറുണ്ട്. ബിഗ്‌ ബിയുടെ പുതിയ കുറിപ്പുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അടുത്തിടെ ബച്ചന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് മകള്‍ ശ്വേത നന്ദയുടെ ഭര്‍ത്താവ് നിഖില്‍ നന്ദ നടത്തുന്ന ഫാക്ടറിയിലാണ്. ട്വിറ്ററിലൂടെ ബച്ചന്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. മകളുടെ ഭര്‍ത്താവിന്റെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിന് ഡല്‍ഹിയിലാണ് എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മിക്കുന്ന എസ്കോര്‍ട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് നിഖില്‍.

ഫാക്ടറിയിലെ സന്ദര്‍ശനത്തിന് ശേഷം ട്രാക്ടര്‍ ഓടിക്കുന്ന ചിത്രവും ശ്വേതയുടെ മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ബച്ചന്‍ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്റെ സ്നേഹവും സന്തോഷവും എല്ലാം മക്കളും ചെറുമക്കളുമാണ്. മക്കള്‍ക്ക് ജയാ ബച്ചന്‍ ജന്മം നല്‍കിയതിന്റെ അടുത്ത ദിവസം ഭാര്യയെ കാണാന്‍ മുംബൈയ് ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പോയ ദിവസം പോലെയാണ് എനിക്ക് ഇതേക്കുറിച്ച്‌ തോന്നുന്നത് എന്നാണ് ബച്ചന്‍ സന്ദര്‍ശനത്തെ കുറിച്ച്‌ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button