CinemaNEWSNostalgia

‘എന്നെന്നും കണ്ണേട്ടന്‍ എന്‍റെത് മാത്രമായിരുന്നെങ്കില്‍’… സംവിധായകന്‍ ഫാസിലിനോട് ചിത്രത്തിലെ നായിക സോണിയ പറഞ്ഞ കാര്യം

1986-ല്‍ ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘എന്നെന്നും കണ്ണേട്ടന്റെ’ . അന്നത്തെക്കാലത്തെ റൊമാന്‍സ് ചിത്രങ്ങങ്ങളില്‍ നിന്നെല്ലാം വേറിട്ടൊരു ക്ലൈമാക്സ് ആണ് സംവിധായകന്‍ ഫാസില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.റെയില്‍വേസ്റ്റേഷനില്‍ നായികയിട്ട തൂവാലയും, കൊലുസ്സും നായകന്‍ കാണതെ പോകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍ തന്റെയുള്ളില്‍ അങ്ങനെയുള്ളൊരു അവസാന രംഗം വളരെ വേദനയുണ്ടാക്കിയെന്നും, തൂവാലയും,കൊലുസ്സും നായകന്‍ എടുക്കുന്ന രീതിയിലുള്ള ക്ലൈമാക്സ് ആയിരുന്നു തന്റെ മനസ്സിലെന്നും ചിത്രത്തില്‍ നായികയായി അഭിനയിച്ച സോണിയ വ്യക്തമാക്കുന്നു. “ഫാസില്‍ സാറിനോട് ഇതിന്റെ അവസാനം അങ്ങനെനെയാക്കാമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു പക്ഷേ സാര്‍ അതിനു തയ്യാറായില്ല”(മനോരമ ന്യൂസിലെ പുലവര്‍വേള എന്ന പ്രോഗ്രാമില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button