മലയാളികള്‍ക്ക് നരച്ച മുടിയും താടിയും ഭയമാണ് ജയറാം പറയുന്നു

സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ ജയറാം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ആടുപുലിയാട്ടം. പിന്നീട് ‘സത്യ’യിലും ജയറാം ആ രൂപത്തിലെത്തി. അതില്‍ നിന്നും കുറച്ച് വ്യത്യാസപ്പെട്ടാണ് ഇപ്പോള്‍ അച്ചായന്‍സിലെ റോയ് ആകുന്നത്.

തന്റെ പുതിയ രൂപത്തെ കുറിച്ചു ജയറാം പറയുന്നതിങ്ങനെ നമ്മള്‍ മലയാളികള്‍ മാത്രമാണ് നര വീണാലും മുടിയും മീശയും താടിയും കറുപ്പിച്ച് കറുപ്പിച്ച് നടക്കാന്‍ ശ്രമിക്കുന്നത്. നരച്ച മുടിയും താടിയും കണ്ടുകഴിഞ്ഞാല്‍ പ്രായം വളരെ കൂടിപ്പോയോ എന്നൊരു ഭയമാണ് ഇതിനു പിന്നിലെന്നും ജയറാം പറയുന്നു . അമിതാഭ്ബച്ചന്‍, ഷാരൂഖ്ഖാന്‍, തമിഴില്‍ രജനികാന്ത്, അജിത്ത് അങ്ങനെ എത്രയോ പേരെ നരച്ച മുടിയും താടിയും വച്ച് നമ്മള്‍ കാണുന്നു. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ചെറുപ്പമാകുന്നതല്ലാതെ പുറത്തുള്ള പൊതുചടങ്ങുകളിലും ഒക്കെ രജനിസാര്‍ നരച്ച മുടിയും കഷണ്ടിയുമായിട്ടൊക്കെ തന്നെയാണ് പോകുന്നത്. അതില്‍ അദേഹം സന്തോഷവാനുമാണ് ജയറാം പറയുന്നു.

Share
Leave a Comment