പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ദംഗല്‍ ഇപ്പോള്‍ വിവാദത്തില്‍. സൂപ്പര്‍ എന്ന് എല്ലാവരും ഒരേ പോലെ പറയുന്ന ദംഗലിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ഗീത ഭോഗട്ടിന്റെ കോച്ച് പിആര്‍ സോന്ദി. ചിത്രത്തില്‍ തന്നെ മോശമായി അവതരിപ്പിച്ചുവെന്നാണ് സോന്ദിയുടെ ആരോപണം.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളില്ഉള്പ്പെടെ തന്നെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനു അമീര്‍ ഖാന് വിശദീകരണം നല്‍കണമെന്നു സോന്ദി ആവശ്യപ്പെടുന്നു . ഇത് തന്റെ കരിയറിനെ ദോഷമായി ബാധിക്കുന്ന ഒന്നാണെന്നും ആതിനാല്‍ കൃത്യമായ മറുപടി കിട്ടിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സോന്ദി പറയുന്നു.
ചിത്രത്തിന്റ്റെ ഷൂട്ടിങ്ങിന് മുന്‍പ് അമീര്‍ തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ തന്നെ ചിത്രീകരിക്കുമെന്നു കരുതിയിരുന്നില്ല. അതുകൂടാതെ, വില്ലനായി തന്നെ ചിത്രീകരിച്ചതിനെ ഗീതയും കുടുംബവും എതിര്‍ത്തിരുന്നില്ല. അതുകൊണ്ട് ഇനി അവരുമായി ബന്ധമില്ലെന്നും സോന്ദി പറഞ്ഞു. 2010 ല്‍ കോമന് വെല്‍ത്ത് ഗെയിംസില്‍ ഗീതയുടെ പരിശീലകനായിരുന്നു സോന്ദി.
Post Your Comments