ലോകത്ത് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ എന്ന റെക്കോർഡ് സ്വന്തമായുള്ള ജഗതി ശ്രീകുമാർ കാറപടകത്തെ തുടർന്നുള്ള നീണ്ട കാല വിശ്രമജീവിതത്തിൽ നിന്നും മെല്ലെ മാറുകയാണ്. പല ചടങ്ങുകൾക്കും അദ്ദേഹം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. കൂടാതെ ഒട്ടനവധി പുരസ്കാരങ്ങളും, ആദരവുകളും ജഗതിയെത്തേടിയെത്തുന്നു.
ഫിലിം ഗൈഡൻസ് സൊസൈറ്റിയുടെ 2015 -ലെ മലയാളരത്നം പുരസ്കാരം ഈയിടെ ജഗതി ശ്രീകുമാറിന് സമ്മാനിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ ഫിലിം ഗൈഡൻസ് സൊസൈറ്റി ചെയർമാൻ ശ്രീ.കായിക്കര ബാബു അദ്ദേഹത്തിന് ഫലകവും, പ്രശസ്തിപത്രം അടങ്ങിയ പുരസ്ക്കാരവും നൽകി. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭയും, മകൻ രാജ്കുമാറും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post Your Comments