
ഈസ്റ്റ് കോസ്റ്റ് എന്ന പേര് കേട്ടാൽ മധുര മനോഹരമായ ചില ആൽബം ഗാനങ്ങളാണ് ഇന്നും പലരുടെയും മനസ്സിൽ നിറയുന്നത്. ഇതിഹാസ വിജയമായി മാറിയ “നിനക്കായ്” എന്ന സീരീസാണ് അതിന് പ്രധാന കാരണം. നിനക്കായ്, ആദ്യമായ്, ഓർമ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും, ഇങ്ങനെ സമ്പൂർണ്ണ വിജയം നേടിയ ഒരുപിടി ഗാനസമാഹാരങ്ങൾ ശ്രോതാക്കളുടെ മനസ്സിൽ എക്കാലവും നിലനിൽക്കുന്നതാണ്. അതിന്റെ തുടർച്ചയാണ് “എന്റെ മാത്രം” എന്ന ആൽബം. അതിലെ ഏറ്റവും മനോഹരമായ, “ചിലരോട് നമ്മൾക്കു ചില നേരമെപ്പൊഴോ” എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്. വിജയൻ ഈസ്റ്റ് കോസ്റ്റാണ് വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്.
വീഡിയോ കാണാം
വിജയൻ ഈസ്റ്റ് കോസ്റ്റ് രചിച്ച്, പി.ജയചന്ദ്രനും മഞ്ജരിയും ആലപിച്ച ഈ ഗാനത്തിന്റെ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് രഞ്ജിത്തും, ഏക്തയുമാണ്. പ്രശസ്ത സിനിമാട്ടോഗ്രാഫർ അനിൽ നായാരാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഷിജു വെമ്പായമാണ് എഡിറ്റിങ്ങ്.
Post Your Comments