അവധിക്കാലത്ത് സിനിമാ സമരങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് സംവിധായകന് സത്യന് അന്തിക്കാട്. ഇന്നല്ലെങ്കില്‍ നാളെ തര്‍ക്കങ്ങളൊക്കെ തീരും. ഒരു അവധിക്കാലം ആഘോഷിക്കാന്‍ പറ്റാതെ പോയതിന്റെ വിഷമം പ്രേക്ഷകരും മറക്കും. സിനിമകാര്‍ക്ക് നഷ്ടങ്ങള്‍ മാത്രം ബാക്കിയാകുമെന്നും സത്യന് അന്തിക്കാട് പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പുതിയ മലയാള സിനിമകള്‍ ഇല്ലാതെ ഒരു ക്രിസ്മസ് കാലം കൂടി കടന്നുപോയെന്നും ക്രിസ്മസ് ചിത്രമായി ജോമോന്റെ സുവിശേഷങ്ങളായിരുന്നു ആദ്യം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതെന്നും സത്യന് അന്തിക്കാട് പറയുന്നു.
ഈ സിനിമയുടെ നിര്‍മ്മാണ സമയത്ത് റിലീസ് ചെയ്യുന്ന ദിവസങ്ങളിലെ ആദ്യവരുമാനത്തിന്റെ നേര്‍പകുതി വേണമെന്ന ആവശ്യം തിയേറ്റര്‍ ഉടമകള്‍ ഉന്നയിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ വ്യവസ്ഥ പാലിച്ചുകൊണ്ട് ഒരു സിനിമ നിര്‍മ്മിക്കണമോയെന്ന് നിര്‍മ്മാതാവിന് ആലോചിക്കാമായിരുന്നു. ഡിസംബര്‍ 15 വരെയുണ്ടായിരുന്ന നിലപാടില്‍ നിന്ന് പെട്ടെന്നൊരു മാറ്റമുണ്ടാകാന്തക്ക കാരണങ്ങളും ഞങ്ങളുടെ കണ്മുന്നില് ഇല്ലായിരുന്നു. മാത്രമല്ല കഴിഞ്ഞ ഏഴോ, എട്ടോ കൊല്ലങ്ങള്‍ക്കിടയില്‍ സിനിമാ വ്യവസായം ലാഭത്തിലേക്ക് നീങ്ങിയ സമയമായിരുന്നു 2016ലേത് എന്നും സത്യന് അന്തിക്കാട് വ്യക്തമാക്കുന്നു.
ഓണം, വിഷു, ക്രിസ്മസ് ഇതൊക്കെയാണ് കേരളത്തിന്റെ ഉത്സവകാലം എന്നു പറയുന്നത്. ഏത് കാരണത്തിന്റെ പേരിലായാലും ഈ അവധിക്കാലത്ത് സിനിമാസമരങ്ങള്‍ പാടില്ലെന്ന് ഒരു ഉത്തരവിറക്കണം. കേരളത്തിലെ കുടുംബങ്ങളുടെ ചെറിയ ആഘോഷമാണ് സിനിമ. അത് ആസ്വദിക്കാനുളള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ് ഇത്തരം സമരങ്ങളിലൂടെ. അതുകൊണ്ട് അവധിക്കാലത്ത് സിനിമാസമരങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും സത്യന് അന്തിക്കാട് പറയുന്നു.
Post Your Comments