CinemaNEWS

പി.ടി കുഞ്ഞു മുഹമ്മദിനൊരു മലബാര്‍ പ്രണയകഥ പറയാനുണ്ട്, പ്രണയിക്കാനെത്തുന്ന താരജോഡികള്‍?

‘വീരപുത്രന്‍’ എന്ന ചിത്രത്തിന്ശേഷം പി.ടി കുഞ്ഞുമുഹമ്മദ്‌ ഒരുക്കുന്ന ചിത്രമാണ് ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനംകവര്‍ന്ന റോഷന്‍ മാത്യു നായകനാകുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായികയായെത്തുന്നത്. കേരളത്തിലെ മതേതര ജീവിതവും കാലിക വിഷയങ്ങളും ചേര്‍ത്തൊരുക്കുന്ന പ്രമേയത്തില്‍ മലബാറിന്റെ നിറമുള്ള പ്രണയ അനുഭവങ്ങളും പി .ടി കുഞ്ഞുമുഹമ്മദിലെ രചയിതാവ് കൂടെചേര്‍ക്കുന്നുണ്ട്. വെര്‍ജിന്‍ പ്ലസ് മുവീസിന് വേണ്ടി കെവി മോഹനന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ചിത്രത്തിന്‍റെ സംവിധായകനായ പി.ടി തന്നെയാണ്. ശ്വേതാ മേനോന്‍, രഞ്ജി പണിക്കര്‍, വികെ ശ്രീരാമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button