NEWS

ജഗതി ശ്രീകുമാർ – ചില അപൂർവ്വ പ്രത്യേകതകൾ

* ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ എന്ന ലോക റെക്കോർഡ് ജഗതി ശ്രീകുമാറിന് സ്വന്തം. കണക്കുകൾ പറയുന്നത് അദ്ദേഹം 1100 സിനിമകളിൽ അഭിനയിച്ചു എന്നാണ്.

* ജഗതി ശ്രീകുമാർ 1000 തികച്ചത് “നരസിംഹം” (2000) എന്ന സിനിമയിലൂടെയാണ്.

* 42 വർഷക്കാലത്തെ അഭിനയജീവിതത്തിനിടയിൽ വെറും രണ്ടേ രണ്ട് അന്യഭാഷാ സിനിമകളിൽ മാത്രമേ ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുള്ളൂ. “ഗുലാബി രാത്തേം” (1990-ഹിന്ദി), “ആടുംകൂത്ത്” (2005-തമിഴ്) എന്നിവയാണ് ആ സിനിമകൾ

* 1956’ൽ അച്ഛൻ ജഗതി എൻ.കെ ആചാരി എഴുതി സംവിധാനം ചെയ്ത “അച്ഛനും മകനും” എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു ജഗതി ശ്രീകുമാറിന്റെ തുടക്കം. പിന്നീട് 18 വർഷങ്ങൾക്ക് ശേഷം കെ.എസ്.സേതുമാധവന്റെ “കന്യാകുമാരി” എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് യഥാർത്ഥ തുടക്കം കുറിച്ചത്.

* 1976’ലായിരുന്നു ജഗതി ശ്രീകുമാറിന്റെ ആദ്യവിവാഹം. പ്രശസ്ത നടി മല്ലികയായിരുന്നു വധു. 1979’ൽ ആ ബന്ധം അവസാനിക്കുകയും, ശേഷം ശോഭ, കല എന്നിവർ അദ്ദേഹത്തിന്റെ ജീവിത പങ്കാളികളാവുകയും ചെയ്തു.

* ജഗതി ശ്രീകുമാർ സ്വന്തമായിട്ട് മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു. അദ്ദേഹത്തെ ആവശ്യമുള്ളവർ മാനേജരെയോ, അസിസ്റ്റന്റിനെയോ വിളിച്ചാണ് ബന്ധപ്പെട്ടിരുന്നത്.

* അഭിനയം കൂടാതെ ജഗതി ശ്രീകുമാർ രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും (അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു-1989 & കല്യാണ ഉണ്ണികൾ-1997), രണ്ട് സിനിമകൾക്ക് കഥ എഴുതുകയും (വിറ്റ്നസ്സ്-1988 & ചാമ്പ്യൻ തോമസ്-1990), പത്തോളം സിനിമകളിൽ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button