ഗംഭീരമായ ഗുസ്തിയുമായെത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്നെടുക്കുന്ന തിരക്കിലാണ് അമീർ ഖാൻ. റിലീസായി 3 ദിവസങ്ങൾ കൊണ്ട് 100 കോടി കളക്ഷൻ നേടിയ “ദംഗൽ” അഭൂതപൂർവ്വമായ വിജയം നേടിക്കൊണ്ട് മുന്നേറുകയാണ്. ഈ സമയത്താണ് നമ്മുടെ നാട്ടിലെ ഒരു പഴയ സംസ്ഥാനതല ഗുസ്തി ചാമ്പ്യനെക്കുറിച്ച് ഓർക്കുന്നത്. മറ്റാരുമല്ല സാക്ഷാൽ സൂപ്പർ താരം മോഹൻലാലാണ് ആ ഗുസ്തി ചാമ്പ്യൻ.
1977-78 കാലഘട്ടത്തിലെ കേരള സംസ്ഥാന തലത്തിലെ ഗുസ്തി ചാമ്പ്യനായിരുന്നു മോഹൻലാൽ. അതിനു ശേഷം ദില്ലിയിൽ വച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി അവസരം ലഭിച്ചെങ്കിലും, “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കേണ്ടി വന്നതിനാൽ അത് ഉപേക്ഷിക്കേണ്ടി വന്നു
Post Your Comments