പൃഥ്വിരാജ് ചിത്രം എസ്രയുടെ ഷൂട്ടിങ് സെറ്റിൽ പ്രേതം ഉണ്ടായിരുന്നുവെന്നും പല അനുഭവങ്ങളുമുണ്ടായിയെന്നെല്ലാം സംവിധായകന് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. അതിനിടയ്ക്കാണ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് വണ്ടി കാണാതെ പോയത്. എന്നാൽ ഇതെങ്ങനെ സംഭവിച്ചുവെന്നു ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. വണ്ടി കാണാതായത് പ്രേതത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് സെറ്റില്‍ പരക്കെ വിശ്വസിച്ചിരുന്നു.
ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ഒരു ദിവസം രാത്രി അത്യാവശ്യം സാധനങ്ങൾ സൂക്ഷിച്ചിരുന്ന വണ്ടി കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. കാണാതായ വാഹനത്തെ എല്ലായിടത്തും അന്വേഷിക്കുന്നതിനിടെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്ന് ലൊക്കേഷനിലെ വണ്ടി വഴി മുടക്കുന്നതായി ഒരു ഫോൺ കോൾ വന്നു. ഇതുകൂടി കേട്ടപ്പോള്‍ പ്രേതം തന്നെയെന്നു ഉറപ്പിച്ചു. കൂടുതൽ ഭയത്തോടെ വണ്ടി കിടക്കുന്ന സ്ഥലത്തേക്ക് അന്വേഷിച്ചു പോയപ്പോയപ്പോഴാണ് വണ്ടിയെ പിടിച്ച പ്രേതത്തെ അറിഞ്ഞത്.
എന്നാൽ ഷൂട്ടിങ് ലൊക്കേഷന്‍ തൊട്ടടുത്ത ബാറിലെ സിസിടിവി ദൃശ്യങ്ങൾ പ്രേതത്തെ പിടിച്ചു. ബാറില്‍ കുടിക്കാനെത്തിയവരിൽ ഒരാൾ വാഹനവുമായി മുങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.
Post Your Comments