BollywoodCinemaNEWS

എന്‍റെ കഥാപാത്രം സിനിമയില്‍ അവതരിപ്പിക്കാന്‍ ഒരാള്‍ക്ക്‌ മാത്രമേ കഴിയൂ; സണ്ണി ലിയോണ്‍

നീലച്ചിത്ര നായികയും, ബോളിവുഡ് താരവുമായ സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന ചിത്രം ബോളിവുഡില്‍ തയ്യാറെടുക്കുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ തന്നെ നായികയാകുമെന്നായിരുന്നു നേരെത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സണ്ണി ഈ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്നും പകരം വിദ്യാബാലനെ നിര്‍ദേശിച്ചുവെന്നുമാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.

vidyabalan

ബോളിവുഡില്‍ വളരെയധികം പ്രേക്ഷകപ്രശംസ നേടിയെടുത്ത ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ വിദ്യഉടെ അഭിനയം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും അതിനാലാണ് വിദ്യയുടെ പേര് നിര്‍ദ്ദേശിച്ചതെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button