തിരക്കഥാകൃത്തും,സംവിധായകനുമൊക്കെയായ രഞ്ജിത്തിന്റെ മിക്ക സിനിമകളിലും ഹൈന്ദവികതയ്ക്ക് വലിയ പ്രസക്തി നല്‍കുന്നുവെന്നാണ് പൊതുവേയുള്ള പരമാര്‍ശം, അത്തരമൊരു പരാമര്‍ശത്തെ പൊളിച്ചെഴുതുന്ന മറുപടിയാണ് രഞ്ജിത്ത് മുന്‍പൊരിക്കല്‍ മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന പ്രോഗ്രാമിനിടെ നല്‍കിയത്. ഹൈന്ദവ ബിംബം എന്നാല്‍ എന്താണെന്ന് തനിക്കു മനസിലാകുന്നില്ലെന്നും, ഒറ്റപ്പാലത്തെ ഒരു വീട്ടില്‍ സിനിമ ചിത്രീകരിച്ചാലോ, ഒരു കഥാപാത്രം ഗുരുവൂരപ്പാ’യെന്ന് വിളിച്ചാലോ അതെങ്ങനെയാണ് ഹൈന്ദവികതയാകുന്നതെന്നും രഞ്ജിത്ത് ചോദിക്കുന്നു. ഇത് ബ്രീട്ടീഷുകാരനോ ചൈനക്കാരനോ ചെയ്യാന്‍ കഴിയില്ല, ഇതൊന്നും ഹൈന്ദവികതയല്ലെന്നും കേരളീയതയാണെന്നും രഞ്ജിത്ത് അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
Post Your Comments