
നൂറ് കോടി ക്ലബ്ബില്‍ ഒരു മലയാള ചിത്രം കയറുന്നത് സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് . മോഹൻലാലിന്റെ ‘പുലിമുരുകൻ ‘എന്ന ബിഗ് ബജറ്റ് ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതിന്റെ ആവേശത്തിലാണ് മലയാള സിനിമയും പ്രേക്ഷകരും. ആദ്യ 100 കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമ എന്ന ഖ്യാതിയാണ് പുലിമുരുകന് സ്വന്തമാക്കിയത്. വർഷങ്ങൾ കാത്തിരുന്നിട്ടാണ് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു നേട്ടം ഉണ്ടായിരിക്കുന്നത്.
പക്ഷേ ഹോളിവുഡില്‍ ഇതൊരു നിത്യ സംഭവമാത്രമാണ്. ഈ വര്‍ഷം ആഗോള ബോക്സ്ഓഫീസില്‍ നിന്ന് ഏറ്റവും വലിയ ലാഭം നേടിയ ഹോളിവുഡ് ചിത്രത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഞെട്ടിപ്പോവും. 115 കോടി ഡോളര്‍. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ 7817 കോടി രൂപ! കളക്ഷന്റെ കാര്യത്തില്‍ ഈ വര്‍ഷം ഒന്നാമതെത്തിയ ഈ ചിത്രം ‘ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്’ ആണ്.
Post Your Comments