GeneralNEWS

അജിത്‌-ശശികല കൂടികാഴ്ചയില്‍ പതിയിരിക്കുന്ന രാഷ്ട്രീയ രഹസ്യമെന്ത് ?

തമിഴ് സൂപ്പര്‍താരം അജിത്തും, എഐഡിഎംകെ നേതാവ് ശശികലയും തമ്മില്‍ കൂടികാഴ്ച നടത്തിയതായി അഭ്യൂഹങ്ങള്‍. തിങ്കളാഴ്ച പൊയസ് ഗാര്‍ഡനില്‍വെച്ചാണ് ഇവരുടെ കൂടികാഴ്ച നടന്നതെന്നാണ് അഭ്യൂഹം. എന്നാല്‍ തമിഴ് സൂപ്പര്‍ താരം തലയുമായി ബന്ധപ്പെട്ടവര്‍ ഇത്തരമൊരു വാര്‍ത്ത തീര്‍ത്തും  നിഷേധിച്ചിരിക്കുകയാണ്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് അജിത് എഐഡിഎംകെ നേതൃത്വത്തിലേക്ക് വരുമെന്ന പ്രചാരണത്തിനു പിന്നാലെയാണ് അജിത്‌-ശശികല കൂടികാഴ്ചയെക്കുറിച്ചുള്ള അഭ്യൂഹം മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.

shortlink

Post Your Comments


Back to top button