
മമ്മൂട്ടി, മുകേഷ്, സിദ്ദിക്ക്-ലാൽ, ശ്രീനിവാസൻ, ജഗദീഷ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, ബിജു നാരായണൻ, ആനി, വാണി വിശ്വനാഥ്, സുകുമാരി തുടങ്ങിയ നിരവധി പ്രശസ്ത താരങ്ങൾ പങ്കെടുത്ത് 1996’ൽ ഗൾഫ് രാജ്യങ്ങളിൽ നടന്ന സ്റ്റേജ് ഷോയാണ് “മമ്മൂട്ടി സ്റ്റേജ് ഫെസ്റ്റിവൽ 1996”. ഈസ്റ്റ് കോസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഷോ സംവിധാനം ചെയ്തത് സൂപ്പർ ഹിറ്റ് സംവിധായകരായ സിദ്ദിക്ക്-ലാൽ ആയിരുന്നു. ഒരേ ദിവസം തന്നെ ദുബായിലെ നാലോളം സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചു എന്ന അപൂർവ്വമായ റെക്കോർഡും ഈ ഷോയ്ക്ക് സ്വന്തം.
ഈ ഷോയിലെ മനോഹരമായ ഒരു സെഷനാണിത്. പുതിയ പാട്ടുകളാണോ, പഴയ പാട്ടുകളാണോ മികച്ചത് എന്ന തർക്കം നടക്കുകയാണ്. പുതിയ പാട്ടുകളുടെ വക്താക്കളായി മുകേഷ്, ജഗദീഷ്, ബിജു നാരായണൻ എന്നിവരും, പഴയ പാട്ടുകളുമായി നെടുമുടി വേണു, കുഞ്ചൻ എന്നിവരും തമ്മിൽ സ്റ്റേജിൽ പൊരിഞ്ഞ മത്സരം.
വീഡിയോ കാണാം
Post Your Comments