KollywoodNEWSNostalgia

മകളുടെ പ്രണയത്തെക്കുറിച്ച് ഒരു മാഗസിനുകളിലും വരരുതെന്ന് അപ്പയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു ഐശ്വര്യ

സ്റ്റയില്‍ മന്നന്‍ രജനിയുടെ പുത്രി ഐശ്വര്യ വിവാഹം ചെയ്തത് തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിനെയാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.

ധനുഷിനെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചും വിവാഹക്കാര്യം വീട്ടില്‍
അവതരിപ്പിച്ചതിനെക്കുറിച്ചുമൊക്കെ ഐശ്വര്യ പങ്കുവെക്കുന്നതിങ്ങനെ:

“‘കാതൽ കൊണ്ടേൻ’ എന്ന സിനിമയുടെ പ്രിവ്യൂവിനാണ് ഞാൻ ധനുഷിനെ ആദ്യം കാണുന്നത്. സിനിമ കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ വിവാഹിതരായി. ധനുഷിനെ വിവാഹം കഴിക്കണം എന്ന് ഞാൻ അപ്പയോടു പറയുമ്പോള്‍
അദ്ദേഹത്തിന്റെ തലയിലൂടെ ആയിരം ചോദ്യങ്ങൾ മിന്നിയിട്ടുണ്ടാകും. പക്ഷേ, എന്റെ സന്തോഷം വലുതായിക്കാണുന്ന അപ്പ ഒന്നും ചോദിച്ചില്ല. മകളുടെ പ്രണയം പത്രത്താളിലും മാസികകളിലും അടിച്ചുവരുന്നതു കാണാൻ ഇഷ്ടമില്ലാത്ത ഒരു കടുത്ത യാഥാസ്ഥികനായ പിതാവായിരുന്നു അപ്പ. വിവാഹമാകാം എന്നാൽ വളരെ നേരത്തെ എൻഗേജ്മെന്റ് വേണ്ട എന്നു മാത്രം പറഞ്ഞു. വിവാഹത്തിനു ശേഷമായിരുന്നു ഞങ്ങളുടെ പ്രണയം”. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പങ്കുവെയ്ക്കുന്നു.

shortlink

Post Your Comments


Back to top button