മുംബൈ: ദീപിക പദുകോൺ നായികയാകുന്ന, സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയുന്ന ചരിത്ര സിനിമ പത്മാവതിയുടെ സെറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ സെറ്റിൽ ജോലി ചെയുന്ന മുകേഷ് (34) എന്ന പെയിന്റിങ്ങ് തൊഴിലാളിയാണ് മരിച്ചത്.
സെറ്റ് പെയിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉയരത്തിൽ നിന്നും വീഴുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
വൻ ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ റൺവീർ സിങ്ങും ഷാഹിദ് കപൂറുമാണ് നായകന്മാർ. കഥാപാത്രങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറും തമ്മില്‍ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഷൂട്ടിങ്ങിനിടെ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അപകടത്തില്‍ നായിക ദീപിക പദുക്കോണ്‍ ദു:ഖം രേഖപ്പെടുത്തി. മരിച്ച തൊഴിലാളിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ദീപിക ട്വീറ്റ് ചെയ്തു.
Post Your Comments