സലീം കുമാര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ചെറിയ കലാപരിപാടികള്‍ മാത്രമായി നടക്കുകയായിരുന്നു. അ സമയത്ത് ചിലര്‍ സലീമിനു സിനിമാതാരം ജഗദീഷിന്റെ മുഖച്ഛായയുണ്ടെന്നു പറഞ്ഞു. സിനിമാ താരത്തിന്റെ ഛായയുള്ളതിന്റെ സന്തോഷത്തില്‍ നടത്തത്തിലും അഭിനയത്തിലും ജഗദീഷിനെ അനുകരിക്കലായി പ്രധാന ജോലി. സ്റ്റേജ് പ്രോഗ്രാമുകളില്‍ ഈ അനുകരണം ഹിറ്റായി. അതോടുകൂടി സ്ഥിരം ജഗദീഷിന്റെ അനുകരണമായി സലീം നടന്നു.
ഈ സാദൃശ്യം വഴി ചെറിയ റോളുകള്‍ സിനിമയിലും സലീമിനു കിട്ടി തുടങ്ങി. എന്നാല്‍ സിനിമയില്‍ സ്വന്തം ഐഡന്‍റിറ്റി ഉണ്ടാക്കിയെടുക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നു താമസിക്കാതെ മനസിലാക്കിയ സലിം ആകെ പെട്ടു. വളരെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് ജഗദീഷിന്‍റെ ബാധയില്‍ നിന്നും താന്‍ രക്ഷപ്പെട്ടതെന്ന് സലീം കുമാര്‍ പറയുന്നു.
Post Your Comments