സിനിമാ മേഖലയില്‍ ചില ഉത്തമ സൌഹൃദങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അങ്ങനെ ഒരു സൌഹൃദമാണ് എം ജി സോമനും കമല്‍ഹാസനും തമ്മില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചില നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ചെലവു കുറയ്ക്കലില്‍ ഈ സൌഹൃദത്തെ ഉപയോഗപ്പെടുത്തിയിരുന്നു. ഇരുവര്‍ക്കും ഒരേ മുറിയാണ് പല ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ നല്കിയിരുന്നത്. അതില്‍ ഇരുവര്‍ക്കും പരാതിയുമുണ്ടായിരുന്നില്ല.
അങ്ങനെ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. കമല്‍ഹാസനു പകല്‍ ഷൂട്ട് ഉണ്ട് എം ജി സോമന് ഇല്ല. അതുകൊണ്ട് തന്നെ മുറിയില്‍ വിശ്രമിക്കാം എന്ന് കരുതി എം ജി ഇരുന്നപ്പോള്‍ ഒരു വ്യക്തി റൂമിലേക്ക് കയറിവന്നു. മന്യമായ വേഷ വിധാനത്തില്‍ കയറിവന്ന വ്യക്തി അധികം ഒന്നും സംസാരികാതെ റൂമില്‍ കുറച്ച് സമയം വിശ്രമിച്ചിട്ട് പുറത്തുപോയി. പോകുന്നതിനു മുമ്പായിഎം ജി യോട് റൂമിന്റെ താക്കോല്‍ കമല്‍ഹാസനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞു. ഇതില്‍ അല്പം ആലോസരം എം ജിയ്ക്കുണ്ടായി. അങ്ങനെ ഇരുന്ന സമയത്ത് കമല്‍ റൂമില്‍ വന്നു. എം ജി താക്കോല്‍ നല്‍കികൊണ്ട് റൂമില്‍ ഒരു ഭ്രാന്തന്‍ വന്നിരുന്നുവെന്നു പറഞ്ഞു. കമല്‍ ഒരു ചെറിയ ചിരിയോടെ ഭ്രാന്തന്‍ ടൈ കെട്ടിയിരുന്നോയെന്നു അന്വേഷിച്ചു. എന്നിട്ട് വന്നത് തന്റെ ജ്യേഷ്ടന്‍ ചന്ദ്രഹാസന്‍ ആണെന്നും ചിരിയോടെ പറഞ്ഞു. എം ജി സോമന്‍ തനിക്ക് പറ്റിയ അബദ്ധത്തില്‍ ആകെ നിരാശനായി.
ഈ കഥ കമലഹാസന്‍ തന്നെ തെന്നാലിയുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ സൂചിപ്പിച്ചിട്ടുണ്ട്
Post Your Comments