മലയാള സിനിമ പ്രേക്ഷകരൊക്കെ ഓടിനടന്ന് സിനിമ കാണേണ്ട ദിവസമാണ് ക്രിസ്മസ് ദിനമൊക്കെ. ബോളിവുഡ് അടക്കമുള്ള സിനിമാ വ്യവസായമൊക്കെ ക്രിസ്മസ്ദിനത്തില്‍ കോടികള്‍ നെയ്തെടുക്കുമ്പോള്‍ തീയേറ്റര്‍ അധികൃതരുടെ പിടിവാശിമൂലം ഇടറിനില്‍ക്കുകയാണ് മലയാള സിനിമാ വ്യവസായം. ക്രിസ്മസ് അവധിക്കാല സമയത്താണ് പ്രതീക്ഷയുള്ള ഒരുകൂട്ടം സിനിമകള്‍ പ്രേക്ഷകരില്‍ നിന്ന് പിന്മാറി നില്‍ക്കുന്നത്. തീയേറ്റര്‍ അധികൃതരുടെ സമരംപൊളിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരളത്തിലെ വിതരണക്കാരും നിര്‍മ്മാതാക്കളും. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമുള്ള തീയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് ഇവര്‍.
“സമരങ്ങളൊക്കെ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് റിലീസിംഗ് നടത്തണമെന്ന് ആവശ്യപ്പെടുന്ന നിരവധി തിയേറ്റര്‍ ഉടമകളുണ്ട്. അത്തരക്കാരുമായി ചര്‍ച്ച നടത്തി സിനിമകള്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണം” നിര്‍മ്മാതാവ് സിയാദ് കോക്കര്‍ വ്യക്തമാക്കുന്നു. ഇതോടെ റിലീസിന് തയ്യാറെടുത്ത് നില്‍ക്കുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ വൈകാതെതന്നെ തീയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments