ചില സിനിമകള്‍ കാണുമ്പോള്‍ ആ കഥാപാത്രം ചെയ്യേണ്ടത് ആ നടന് ആയിരുന്നില്ലേ എന്നൊരു തോന്നല്‍ നമ്മളില്‍ ഉണ്ടാകാറുണ്ട്. മോഹന്‍ലാലിന്റെ മിക്ക സിനിമകളിലും ജഗതിയില്ലെങ്കില് നമ്മളിലെ പ്രേക്ഷകന് അതൊരു കുറവ്പോലെ ഫീല്‍ ചെയ്യും. മോഹന്‍ലാലിന്റെ ചരിത്രം കുറിച്ച പുലിമുരുകനിലും ജഗതിയുടെ നഷ്ടം നമുക്ക് വ്യക്തമായികാണാം.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മാവനായ ബലരാമനെ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച നടന്ജഗതിതന്നെയായിരുന്നു. അമ്മാവനും അനന്ദരവനും തമ്മിലുള്ള രസകാഴ്ചയൊക്കെ ജഗതിയും മോഹന്‍ലാലും ചേര്‍ന്ന് നേരെത്തെ അവതരിപ്പിച്ചിട്ടുള്ളതാണ്. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ നഷ്ടം ഇത്പോലെയുള്ള ചില നല്ല സിനിമകളുടെയും നഷ്ടമാണ്. പ്രത്യേകിച്ചു മോഹന്‍ലാലുമായി മറ്റൊരു നടന് സ്കോര്‍ ചെയ്യുമ്പോള്‍ ആ നടന്റെ സ്ഥാനത്ത് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ആയിരുന്നെകില്‍ എന്ന് ചിന്തിക്കാത്തവര്‍ വിരളമാണ് കാരണം മോഹന്‍ലാല്‍- ജഗതി കോമ്പിനേഷന്‍ അത്രത്തോളം മനോഹരമാണ്. പുലിമുരുകനിലെ മോഹന്‍ലാല്‍- ലാല്‍ കോമ്പിനേഷന്‍ പ്രേക്ഷകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്.
Post Your Comments