ഷാരൂഖ് ചിത്രം റായീസ് കോടതി കയറുന്നു. ചിത്രത്തിനെതിരെ അധോലോക നേതാവ് അബ്ദുള്‍ ലത്തീഫിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. അബ്ദുള്‍ ലത്തീഫിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് പല കാര്യങ്ങളും തെറ്റായ രീതിയിലാണെന്നും അവ കുടുംബത്തിനു അപകീര്‍ത്തികരമാണെന്നും ആരോപിച്ചാണ് മകന് മുഷ്താഖ് ഷെയ്ഖ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ ചിത്രത്തെ പിന്തുടരുകയാണ്. പാക്കിസ്ഥാന് നടി മഹീറാ ഖാനെ നായികയാക്കിയതിന്റെ പേരില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഉയര്‍ത്തിയ ഭീഷണി കെട്ടടങ്ങുന്നതേയുള്ളൂ. അതിനായി ഷാരൂഖ് രാജ് താക്കറെയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Post Your Comments