
മീര ജാസ്മിന് എന്ന നടിയുടെ കഴിവുകള്‍ പൂര്‍ണമായും മലയാള സിനിമയില്‍ വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. മീരയെ കുറിച്ച് അബദ്ധ ധാരണകള്‍ വയ്ക്കുന്നതുകൊണ്ടാണ് പല സംവിധായകര്‍ക്കും ഈ നടിയുടെ കഴിവുകള്‍ മനസിലാക്കാന്‍ കഴിയാത്തത്. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ മീരയ്ക്ക് അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
മുഖം മൂടിയില്ലാത്ത നടിയാണ് മീര ജാസ്മിന്. കാര്യങ്ങള്‍ തുറന്ന് പറയും. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ ഒരു സംഭവം തുറന്നു പറയുകയാണ് സംവിധായകന്. മീര ജാസ്മിന് എന്ന നടി ഇത്രയും നിഷ്കളങ്കമാണെന്ന് എനിക്ക് തോന്നിയ ഒരു സാഹചര്യമുണ്ടായിട്ടുണ്ടെന്നും സത്യന് അന്തിക്കാട് പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് മീര എന്റെ അടുത്ത് വന്ന് അങ്കിള്‍ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഒരു പതിനഞ്ച് മിനിറ്റ് എനിക്ക് വേണമെന്നു പറഞ്ഞു. എനിക്കൊന്ന് കരയണം. എന്റെ മനസിലെ വിഷമങ്ങള്‍ കരഞ്ഞ് തീര്‍ത്താല്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിയുകയുള്ളൂ. മീരയുടെ മറുപടി കേട്ടപ്പോള്‍ താന്‍ ഞെട്ടി പോയെന്ന് സംവിധായകന് പറയുന്നു.
താന്‍ നോക്കുമ്പോള്‍ ദൂരെ മാറിയിരുന്ന് പൊട്ടി കരയുകയായിരുന്നു. തന്നെ സംബന്ധിച്ച് അതൊരു അപരിചിതമായ ഒരു അനുഭവമായിരുന്നുവെന്ന് സത്യന് അന്തിക്കാട് സൂചിപ്പിച്ചു.
Post Your Comments