ദേശീയ ഗാനത്തിന്റെ പേരിൽ നിലവിലുള്ള വിവാദം അനാവശ്യമാണെന്ന് നടൻ മോഹൻലാൽ. തീയറ്ററിൽ ദേശീയഗാനം പ്രദർശിപ്പിക്കുന്നതും, അതിനോട് ബന്ധപ്പെട്ട് എഴുന്നേറ്റു നിൽക്കുന്നതും സിനിമയോടുള്ള ആദരമായിട്ട് കണക്കാക്കണമെന്നും മോഹൻലാൽ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ബ്ലോഗ് എഴുത്തിന്റെ പേരിൽ ഏറെ വിമർശങ്ങൾ കേൾക്കുന്ന ഈ വേളയിലാണ് ദേശീയ ഗാന വിഷയത്തിൽ മോഹൻലാലിന്റെ തുറന്ന അഭിപ്രായം. തീയറ്ററിൽ ദേശീയഗാനം കേൾപ്പിക്കുന്നത് ഒരു രീതിയിലും എതിർക്കപ്പെണ്ടതല്ല എന്ന് അഭിമുഖത്തിൽ താരം ഉറപ്പിച്ച് പറയുന്നു.
Post Your Comments