BollywoodCinema

‘ഞങ്ങളുടെ വിവാഹത്തിന് വധഭീഷണിവരെയുണ്ടായി’ ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി സെയ്ഫ് അലിഖാന്‍

കരീന -സെയ്ഫ് ദമ്പതികളുടെ കുഞ്ഞിന്റെ പേര് വിവാദമായതോടെ മതവിശ്വാസങ്ങളെക്കുറിച്ചും മിശ്രവിവാഹത്തെക്കുറിച്ചുമൊക്കെ തന്നിലെ കാഴ്ചപാട് വ്യക്തമാക്കുകയാണ് ബോളിവുഡ് സൂപ്പര്‍ ഹീറോ സെയ്ഫ് അലിഖാന്‍.

വിവാഹം കഴിക്കുന്നതിനു മതം മാറേണ്ട ആവശ്യവുമില്ലായെന്നും . മിശ്രവിവാഹം എന്നാല്‍ ജിഹാദല്ലന്നുമൊക്കെയുള്ള തന്റെ ശക്തമായ നിലാപടുകള്‍ സധൈര്യം വിളിച്ചു പറയുകയാണ്‌ സെയ്ഫ്. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഴുതിയ ലേഖനത്തിലാണ് സെയ്ഫ് ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്.

“മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യയ്ക്കും ഭര്‍ത്താവിനും അവരുടെ വിശ്വാസം വച്ചുപലര്‍ത്തി ജീവിക്കാന്‍ ഒരു തടസ്സവുമില്ല. വിവാഹം കഴിക്കാന്‍ ആരും മതംമാറേണ്ടതില്ല. ഇംഗ്ലീഷും മുസ്ലീമും ഹിന്ദുവുമെല്ലാം ചേര്‍ന്ന് നെയ്തെടുത്തതാണ് ഇന്ത്യ. മിശ്രവിവാഹം എന്നാല്‍ ജിഹാദല്ല. ഇന്ന് മതത്തിനാണ് കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നത്. അല്ലാതെ മനുഷ്യത്വത്തിനല്ല. ഇന്ന് ഓരോ മതത്തിനും ഓരോ നിയമമാണ്. ഇത് ദോഷമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു നിയമമേ പാടുള്ളൂ. ഒരു ഏകീകൃത സിവില്‍ കോഡാണ് ഇവിടെ വേണ്ടത്. ചന്ദ്രനും മരുഭൂമിയും കാലിഗ്രാഫിയും ആയിരത്തൊന്ന് രാവുകളുമൊക്കെയായിരുന്നു പണ്ടെനിക്ക് മതം. വളര്‍ന്നുവന്നപ്പോള്‍ മതം ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഞാന്‍ കണ്ടത്. ഇന്ന് മനുഷ്യ നിര്‍മിതമായ മതങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ് ഞാന്‍.

എന്റെ മുത്തശ്ശിയുടെ പ്രണയവിവാഹത്തിന്റെ ചരിത്രമാണ് ഞങ്ങള്‍ക്ക് തുണയായത്. യഥാര്‍ഥ ജീവിതത്തിലെ പ്രണയകഥകള്‍ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ദൈവം ഒന്നാണെന്നും പല പേരുകളില്‍ അറിയപ്പെടുക മാത്രമാണെന്നും പഠിപ്പിച്ചാണ് ഞങ്ങളെ വളര്‍ത്തിയത്.രണ്ടു വീട്ടുകാരും ഞങ്ങളുടെ ബന്ധം അംഗീകരിച്ചില്ല.. രാജകുടുംബത്തിന് അവരുടേതായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരു മതങ്ങളിലെയും തീവ്രവാദികളും എതിര്‍പ്പുമായി വന്നു. ഇരുഭാഗത്ത് നിന്നും വധഭീഷണിവരെയുണ്ടായി. ഇന്ന് ഞങ്ങള്‍ ഇരുവരുടെയും വിശ്വാസങ്ങളെ അംഗീകരിച്ചാണ് ജീവിക്കുന്നത്. ഞാന്‍ കരീനയ്ക്കൊപ്പം പള്ളിയില്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. കുര്‍ബാന കൂടിയിട്ടുണ്ട്. കരീന ദര്‍ഗകളില്‍ നമസ്കരിക്കാറുണ്ട്”.സെയ്ഫ് ലേഖനത്തില്‍ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments


Back to top button