കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമായി. ജാതീയതയുടെ അഴിയാക്കുരുക്കുകളാണ് ചലച്ചിത്രോത്സവത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്. ജാതീയതയും ലിംഗവിവേചനവും പ്രമേയമാക്കുന്ന 13 സിനിമകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്. ഒന്‍പത് മലയാളചിത്രങ്ങള്‍ക്കൊപ്പം തമിഴ്, മറാഠി, കന്നഡ ഭാഷാ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
ഷാനവാസ് നാറാണിപ്പുഴയുടെ കരി, സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി, രഞ്ജിത്ത് ചിറ്റാഡെയുടെ പതിനൊന്നാം സ്ഥലം, സജി പാറമേലിന്റെ ആറടി, പി.എസ്.മനുവിന്റെ മണ്‍റോതുരുത്ത്, എസ്.സുനിലിന്റെ മറുഭാഗം, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, സഹീര്‍ അലിയുടെ കാപ്പിരിത്തുരുത്ത് എന്നിവയാണ് ബിനാലെ ചലച്ചിത്രോത്സവത്തിലെ മലയാളം സിനിമകള്‍.
പ്രമുഖ ചലച്ചിത്ര നിരൂപകന് സി.എസ്.വെങ്കടേശ്വരനാണ് മലയാളസിനിമകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കബ്രാള്‍ യാര്‍ഡില്‍ ഇന്ന് മുതല്‍ ദിവസവും വൈകിട്ട് 6.30നാണ് സിനിമകളുടെ പ്രദര്‍ശനം.
Post Your Comments