CinemaGeneralNEWS

ഓരോ ദിവസവും ഓര്‍മിക്കാൻ എന്തെങ്കിലുമൊക്കെ തരുന്ന തന്‍റെ ഗ്രാമത്തെ കുറിച്ച് മഞ്ജു

ചെറിയ സന്തോഷങ്ങള്‍ പോലും ഫേസ്‍‍ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മഞ്ജു. ഇന്നലെയും താരത്തിനു സന്തോഷം പകരുന്ന ഒരു സംഭവം മഞ്ജുവിന്‍റെ വീട്ടുമുറ്റത്ത് നടന്നു. ​ ഓരോ ദിവസവും ഓര്‍മിക്കാൻ തന്‍റെ ഗ്രാമം എന്തെങ്കിലുമൊക്കെ തരുന്നെന്ന് മഞ്ജു ഫേസ്‍‍ബുക്കില്‍ കുറിച്ചു.

ഇന്നലെ തന്‍റെ വീട്ടില്‍ പുള്ള് എൽ.പി.സ്കൂളിലെ കുട്ടികളുംഅധ്യാപകരും ക്രിസ്‍‍തുമസ് ആശംസ നേരാനെത്തിയതായി മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞുങ്ങളുടെ മുഖങ്ങളിലുണ്ടായിരുന്ന സന്തോഷം തന്നെയാണ് ഈ ക്രിസ്തുമസിന് തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്നും താരം. നിങ്ങളോരുത്തരുടെയും ഇത്തവണത്തെ ക്രിസ്തുമസ് ഈ കുട്ടികളുടെ ചിരിപോലെ പ്രകാശിക്കട്ടെയന്നും താരം ആശംസിക്കുന്നു.

മഞ്ജുവിന്‍റെ ഫേസ്‍‍ബുക്ക് പോസ്റ്റ്

എന്റെ ഗ്രാമം ഓരോദിവസവും ഓർമിക്കാൻ എന്തെങ്കിലുമൊക്കെ തരുന്നു. ഇന്നലെ വീടിന്റെ പടികടന്നെത്തിയത് പുള്ള് എൽ.പി.സ്കൂളിലെ കുട്ടികളാണ്. അധ്യാപകർക്കൊപ്പം ക്രിസ്മസ് ആശംസനേരാൻ വന്നതായിരുന്നു അവർ. ഞങ്ങളുടെ വീട്ടുമുറ്റത്ത് ആ കുഞ്ഞുങ്ങൾ ചിരികൊണ്ട് നക്ഷത്രങ്ങൾ തൂക്കി. അങ്ങനെ ഇത്തവണത്തെ ക്രിസ്മസിന് ഒന്നല്ല,ഒരുപാട് സാന്റമാർ …മഞ്ഞിന്റെ നിർമലതയുള്ള അവരുടെ മുഖങ്ങളിലുണ്ടായിരുന്ന സന്തോഷം തന്നെ ഏറ്റവും വലിയ സമ്മാനം..ഈ കുട്ടികളുടെ ചിരിപോലെ പ്രകാശിക്കട്ടെ നിങ്ങളോരുത്തരുടെയും ക്രിസ്മസ്..
ആശംസകൾ..

shortlink

Related Articles

Post Your Comments


Back to top button