അമീര്‍ ഖാന്‍ ചിത്രം ദംഗല്‍ ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തി. ഇപ്പോള്‍ കോളിവുഡ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണ്ടതിൽവച്ച് ഏറ്റവും മികച്ച ചിത്രമാണ് ദംഗല്‍ എന്ന് ഗൗതം മേനോന്‍ പറയുന്നു.
ദംഗല്‍ ഒരു അനുഭവം തന്നെയാണ് ഒരുപാട് കാര്യങ്ങൾ പുതിയതായി പഠിക്കാൻ പറ്റിയെന്നും ഗൗതം പറയുന്നു. നേരത്തെ ചിത്രത്തെ പുകഴ്ത്തി സല്‍മാന്‍ ഖാനും രംഗത്തെത്തിയിരുന്നു. തന്റെ സൂപ്പർഹിറ്റ് ചിത്രമായ സുൽത്താനേക്കാൾ ഗംഭീരമാണ് ദംഗല്‍ എന്നാണ് സല്ലു അഭിപ്രായപ്പെട്ടത്.
Post Your Comments