സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ആരാധകരെ കൂട്ടിയ അനുരാഗ് കാശ്യപ് പുതിയ ചിത്രവുമായി എത്തുന്നു. മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രണയകഥയുമായാണ് അനുരാഗ് കശ്യപ് എത്തുന്നത്.
’തനു വെഡ്സ് മനു’ സംവിധായകന് ആനന്ദ് എല്‍.റായ് യുടെ നിര്‍മ്മാണക്കമ്പനി കളര്‍ യെല്ലോ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം . ആനന്ദ് എല്‍.റായ്ക്ക് വേണ്ടി അനുരാഗ് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ ആദ്യ പ്രോജക്ടാണിത്. വരുന്ന ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.
ഉത്തര്‍പ്രദേശില്‍ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ ബറെയ്ലി, വാരണാസി, ലഖ്നൗ എന്നിവിടങ്ങളിലായിരിക്കും.
യുപിയില്‍ ഇതിനുമുന്‍പ് ‘ഗ്യാങ്സ് ഓഫ് വാസിപൂര്‍ അനുരാഗ് ചിത്രീകരിച്ചിരുന്നു. പതിവ് അനുരാഗ് കാശ്യപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രത്തിന്റെ ട്രീറ്റ്മെന്റ് എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. ഒരു ചെറുപട്ടണത്തില്‍ നടക്കുന്ന പ്രണയകഥയാണ് സിനിമയുടെ വിഷയം.
Post Your Comments