ഒരിക്കല്‍ തനിക്കായി തന്റെ പ്രതിശ്രുത വരന് അകിനേനി നാഗ ചൈതന്യ കരഞ്ഞുവെന്നു സമാന്ത പറയുന്നു. ട്വിറ്ററിലെ ലൈവ് ചാറ്റിലൂടെയാണ് രസകരമായ ഈ സംഭവം തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത റൂത്ത് പ്രഭു വെളിപ്പെടുത്തുന്നത്. സമാന്ത നായികയായി എത്തിയ തെരി തിയേറ്ററില്‍ കാണാന്‍ എത്തിയപ്പോഴാണ് സംഭവം.
തന്റെ അരികിലിരുന്നാണ് അദ്ദേഹം ചിത്രം കണ്ടത്. സിനിമയില്‍ താന്‍ മരിക്കുന്ന രംഗം അദ്ദേഹം കണ്ടത് നിറകണ്ണുകളോടെയാണെന്നു സമാന്ത പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് തെരിയിലെ മിത്രയെന്ന് സമാന്ത പല പരിപാടികളിലും പറഞ്ഞിട്ടുണ്ട്.
Post Your Comments