
ജോമോള്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. വികെ പ്രകാശിന്റെ പുതിയ ചിത്രമായ കളര്ഫുളിലൂടെയാണ് തിരിച്ചുവരുന്നത്. ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്.
ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ കടന്നു വന്ന ജോമോള്‍ എന്ന് സ്വന്തം ജാനകി കുട്ടിയില്‍ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും, ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയാവുകയും ചെയ്തു. പ്രിയദര്ശന് ചിത്രമായ രാക്കിളിപ്പാട്ടിലാണ് ജോമോള്‍ അവസാനമായി അഭിനയിച്ചത്.
Post Your Comments