
തമിഴിലും തെലുങ്കിലും ഒരുക്കുന്ന കമല്‍ഹാസന്റെ പുതിയ സിനിമ സബാഷ് നായിഡുവില്‍ നടന് സിദ്ദിഖും. റോ ഓഫീസറുടെ വേഷമാണ് സിദ്ദിഖിനെ തേടിയെത്തിയിരിക്കുന്നത്. കമല്‍ഹാസന്റെ കഥാപാത്രത്തിന്റെ സീനിയര്‍ ഓഫീസറായാണ് സിദ്ദിഖ് ചിത്രത്തില്‍ എത്തുക.
കമല്‍ഹാസനൊപ്പം മികച്ചൊരു വേഷം ചെയ്യാന്‍ പണ്ടേ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. ദൃശ്യത്തിലെ സിദ്ദിഖിന്റെ പ്രകടനമാണ് കമല്‍ഹാസനെ ആകര്‍ഷിപ്പിച്ചത്. പുതിയ സിനിമയിലേക്ക് വിളിച്ചതും അതുകൊണ്ട് തന്നെയാണെന്ന് സിദ്ദിഖ് പറയുന്നു. ദുബായിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍വെച്ചാണ് കമല്‍ ഹാസനും സിദ്ദിഖും കൂടിക്കാഴ്ച നടത്തിയത് .
തമിഴ് ചിത്രം റങ്കൂണില്‍ ഗൗതം കാര്ത്തിക്കുമൊന്നിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച സിദ്ധിഖിന്െറ പുറത്തിറങ്ങാനിരിക്കുന്ന മലയാളസിനിമ സിദ്ധിഖ് ലാല്‍ ടീമിന്റെ ഫുക്രിയാണ് .
Post Your Comments