ഇന്ത്യൻ സിനിമാലോകത്തെ അത്ഭുതപ്പെടുത്തിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിനുശേഷം സ്വപ്നതുല്ല്യമായ മറ്റൊരു പ്രോജക്ടിൽ സജീവമാവുകയാണ് സംവിധായകന്‍ രാജമൌലി. ഒരു സിനിമയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ഒരു സംസ്ഥാനത്തിന്‍റെ തലസ്ഥാനം ഒരുക്കുകയാണ് സംവിധായകന്‍.
ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി രൂപകല്‍പ്പന ചെയ്യാന്‍ സംസ്ഥാന സര്‍ക്കാർ രാജമൗലിയുടെ സഹായം തേടിയിരിക്കുകയാണ്.
ബാഹുബലിക്കുവേണ്ടി രാജമൗലി രൂപകല്‍പ്പന ചെയ്ത മഹിഷ്മതിയെന്ന പ്രാചീന സാമ്രാജ്യത്തിന്റെ സെറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേ മാതൃകയിൽ ഒരുപാട് ചരിത്ര പ്രധാന്യമുള്ള അമരാവതിയുടെ പഴമ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു പ്ലാനാണ് ആന്ധ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. നഗരം പുതുക്കിപ്പണിയുന്നതിനുള്ള രൂപരേഖ നിരവധി അന്താരാഷ്ട്ര കണ്‍സല്‍ട്ടന്റുകള്‍ സംസ്ഥാന സർക്കാരിന് മുന്‍പില്‍ അവതരിപ്പിച്ചിരുന്നെങ്കിലും അവയ്‌ക്കൊന്നും ഒരു ഇന്ത്യന്‍ സ്പര്‍ശം ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജമൗലിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം രാജമൗലി തുടക്കത്തില്‍ നിരസിച്ചെങ്കിലും പിന്നീട് അദ്ദേഹം പദ്ധതിയുടെ ഭാഗമാകാമെന്ന് സമ്മതിക്കുകയായിരുന്നു. ബാഹുബലി രണ്ടാം ഭാഗം റിലീസ് ആയതിനു ശേശാമായിരിക്കും അമരാവതി നിര്‍മ്മാണത്തില്‍ രാജമൌലി പങ്കാളിയാവുക.
ഇംപീരിയല്‍ വാര്‍ മ്യൂസിയം (ലണ്ടന്‍), 50 യുന്‍ പ്ലാസ, സെഞ്ച്വറി ടവര്‍ (ജപ്പാന്‍), സൈബര്‍ പോര്‍ട്ട് (ചൈന), ദ ഇന്‍ഡക്‌സ് (യുഎസ്) എന്നിങ്ങനെ വിശ്വപ്രസിദ്ധമായ പല നിര്‍മിതികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, ലണ്ടന്‍ ആസ്ഥാനമായിട്ടുള്ള ഫോസ്റ്ററാണ് ദൗത്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കുന്നത്. അമരാവതി രൂപ കല്‍പ്പന ചെയ്യാന്‍ ഫോസ്റ്ററിലെ വിദഗ്ധ സംഘം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രാജമൗലിയെ നേരിട്ടു കണ്ട് ചര്‍ച്ച നടത്തി
Post Your Comments