
പ്രേം നഗര്‍ റീമേക്കു ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്ന് രാമനായിഡുവിന്റെ മകനും തെലുങ്കിലെ പ്രശസ്ത നിര്‍മ്മാതാവുമായ ഡി സുരേഷ് ബാബു. 1971ല്‍ അക്കിനേനി നാഗേശ്വര റാവുവും വനിശ്രീയും നായികനായകന്മാരായി തിളങ്ങിയ ഈ ചിത്രം ഇന്നത്തെ തലമുറയ്ക്കിഷ്ടമാകുന്ന തരത്തില്‍ നിര്‍മ്മിക്കണമെന്ന് ചിന്തിക്കുന്നതായി സുരേഷ് ബാബു പറഞ്ഞു.
പ്രേം നഗറിന്റെ നിര്‍മ്മാതാവ് പിതാവ് രാമനായിഡുവായിരുന്നു. പിത്ത ഗോഡ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൌസല്യ ദേവിയുടെ നോവലിനെ ആധാരമാക്കി കെ എസ് പ്രകാശ് റാവു സംവിധാനം ചെയ്ത പ്രേം നഗര്‍ ഒരു സമ്പന്ന കുടുംബത്തിലെ പയ്യന്‍ ഒരു എയര്‍ ഹോസ്റ്റെസിനെ പരിചയപ്പെടുന്നതും അവരുടെ സംഭവ ബഹുലമായ ജീവിതവുമാണ് ആവിഷ്കരിക്കുന്നത്.
Post Your Comments